ലൂക്ക ഒരു റൊമാന്റിക് ത്രില്ലെർ

ടോവിനോ തോമസ്, അഹാന കൃഷ്ണ, നിതിൻ ജോർജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങൾ ആക്കി നവാഗതനായ അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രമാണ് ലൂക്ക . സംവിധായകനും മൃദുൽ ജോര്ജും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്റ്റോറീസ് ആൻഡ് തൊട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിന്റോ തോമസ്, പ്രിൻസ് ഹുസ്സൈൻ എന്നിവർ ചേർന്നാണ്.

ടോവിനോ തോമസ് അവതരിപ്പിക്കുന്ന ലൂക്ക , അഹാന അവതരിപ്പിക്കുന്ന നിഹാരിക, നിതിൻ ജോർജ് അവതരിപ്പിക്കുന്ന അക്ബർ ഹുസ്സൈൻ എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം മുന്നോട് നീങ്ങുന്നത്. ഒരു സ്ക്രാപ്പ് ആര്ടിസ്റ് ആയ ലൂക്കയും നിഹാരികയും തമ്മിൽ ഉടലെടുക്കുന്ന പ്രണയവും അവരുടെ ജീവിതത്തിലേക്ക് പോലീസ് ഓഫീസർ ആയ അക്ബർ ഹുസൈൻ കയറി വരുന്നതുമാണ് ഈ ചിത്രത്തിന്റെ കഥാതന്തു.

വളരെ എന്റർടൈനിംഗ് ആയി തന്നെ ഈ ചിത്രമൊരുക്കാൻ അരുൺ ബോസ് എന്ന നവാഗത സംവിധായകന് കഴിഞ്ഞിട്ടുണ്ട്. വളരെ രസകരവും ആവേശകരവുമായി ഈ ചിത്രത്തിന്റെ കഥ പറയാനും അദ്ദേഹത്തിന് കഴിഞ്ഞു. മൃദുൽ ജോർജിനൊപ്പം ചേർന്ന് അരുൺ ബോസ് തന്നെ എഴുതിയ വളരെ മികച്ച ഒരു തിരക്കഥക്കു അതി മനോഹരമായ രീതിയിലാണ് ഈ സംവിധായകൻ ദൃശ്യ ഭാഷയൊരുക്കിയത് എന്ന് പറയാം. തമാശയും ആവേശവും വൈകാരിക രംഗങ്ങളും ആക്ഷനും, പ്രണയവും എല്ലാം ചേർന്ന ഒരു ചിത്രമാണ് ലൂക്ക.. അവസാന നിമിഷം വരെ പ്രേക്ഷകനെ തന്റെ സീറ്റിൽ പിടിച്ചിരുത്തിക്കൊണ്ട് കഥ പറയാൻ സാധിച്ചു എന്നതാണ് അരുൺ ബോസ് എന്ന സംവിധായകന്റെ വിജയം.

ടോവിനോ തോമസ് എന്ന നടൻ ഒരിക്കൽ കൂടി മികച്ച പ്രകടനമാണ് നടത്തിയത്. അത്ര മികച്ച രീതിയിൽ ലൂക്ക എന്ന കഥാപാത്രത്തെ ടോവിനോ ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. പ്രണയ രംഗങ്ങളിലും വൈകാരിക രംഗങ്ങളിലും ടോവിനോ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് . അക്ബർ ഹുസൈൻ ആയുള്ള നിതിൻ ജോർജിന്റെ പ്രകടനവും പ്രശംസയർഹിക്കുന്നു. നായികയായെത്തിയ അഹാന കൃഷ്ണ വളരെ സ്വാഭാവികമായ പ്രകടനമാണ് നൽകിയത്. സൗന്ദര്യവും നിഷ്കളങ്കതയും വിളിച്ചോതിയ പ്രകടനമാണ് ഈ നടി കാഴ്ച വെച്ചത്. മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ശാലു റഹിം, രാജേഷ് ശർമ്മ, വിനീത കോശി എന്നിവരും അവരവരുടെ ഭാഗം ഭംഗിയാക്കി.

മികച്ച ദൃശ്യങ്ങൾ ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയത് നിമിഷ് രവി ആണ്. റിയലിസ്റ്റിക് ആയതും അതോടൊപ്പം മനോഹരവുമായ ദൃശ്യങ്ങൾ ഈ ഛായാഗ്രാഹകന്റെ കാമറ വർക്കിനെ വേറിട്ട് നിർത്തി എന്ന് പറയാം. സൂരജ് എസ് കുറുപ്പ് ഒരുക്കിയ ഗാനങ്ങൾ മനോഹരമായപ്പോൾ, പശ്ചാത്തല സംഗീതമാണ് ഈ ചിത്രത്തിന്റെ മൂഡ് പലപ്പോഴും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ നിർണ്ണായകമായി മാറിയത്. നിഖിൽ വേണു എന്ന എഡിറ്റർ ചിത്രത്തിന്റെ വേഗത നിയന്ത്രിച്ചു കൊണ്ട് തന്നെ ചിത്രം എഡിറ്റ് ചെയ്തത് കൊണ്ട് തന്നെ പ്രേക്ഷകർക്ക് ഒരു നിമിഷം പോലും ചിത്രത്തിന്റെ വേഗത മുഷിപ്പ് നൽകില്ല.

ചുരുക്കി പറഞ്ഞാൽ, തികഞ്ഞ ഒരു റൊമാന്റിക് ത്രില്ലെർ ആണ്ണ് ലൂക്ക. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താനാകും എന്നതാണ് ലൂക്കയെ വേറിട്ട് നിർത്തുന്ന ഘടകം.

മലയാളത്തിന്റെ സ്വന്തം ഓസ്കാർ:സെബിൻ മാത്യു എഴുതുന്നു

ദേശീയ അവാർഡ് ജേതാവായ സംവിധായകൻ സലിം അഹമ്മദ് ടോവിനോ തോമസ്,അനു സിത്താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങക്കി സംവിധാനം ചെയ്ത ആൻഡ് ദി ഓസ്കാർ ഗോസ്‌ ടൂ.സംവിധായകൻ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അല്ലൻസ് മീഡിയയും കനേഡിയൻ മൂവി കോർപും ചേർന്നാണ്.

ടോവിനോ തോമസ് അവതരിപ്പിക്കുന്ന ഇസാക് ഇബ്രാഹിം എന്ന ഒരു സിനിമാ സംവിധായകന്റെ കഥാപാത്രത്തിന് ചുറ്റും ആണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തന്റെ ആദ്യ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ പാടുപെടുന്ന ഒരു യുവ സംവിധായകനെയാണ് ടോവിനോ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന സംഭവ വികാസങ്ങൾ ആണ് ഈ ചിത്രം പറയുന്നത്. ഓസ്കാർ അവാർഡും ഈ ചിത്രത്തിന്റെ കഥാഗതിയുടെ ഭാഗമായി വരുന്നു.

ആദാമിന്റെ മകൻ അബു, പത്തേമാരി എന്നീ രണ്ടു ഗംഭീര ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള സലിം അഹമ്മദ് ഒരിക്കൽ കൂടി കാമ്പുള്ള കഥ പറയുന്ന ഒരു ക്ലാസ് ചിത്രമാണ് നമ്മുടെ മുന്നിലെത്തിച്ചിരിക്കുന്നതു. അദ്ദേഹം തന്നെയൊരുക്കിയ തിരക്കഥയും വളരെ രസകരവും മികച്ചതുമായിരുന്നു . ആകാംഷയും ആവേശവും നിറക്കുന്ന കഥാ വഴികളും അതോടൊപ്പം വൈകാരികമായ കഥാ സന്ദർഭങ്ങളും കൃത്യമായ അളവിൽ ചേർത്തൊരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തി എന്ന് പറയാം.

ടോവിനോ തോമസ് എന്ന നടൻ തന്റെ അഭിനയ ജീവിതത്തിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിലൂടെ നൽകിയത്. തന്റെ സ്വപ്നങ്ങൾക്ക് പുറകെ പായുന്ന ഒരു മലയാളി സംവിധായകന്റെ ശരീര ഭാഷ വളരെ നന്നായി അവതരിപ്പിക്കാനും അത് വഴി കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലർത്തനും ടോവിനോ തോമസ് എന്ന നടന് കഴിഞ്ഞിട്ടുണ്ട്.നായികയായി എത്തിയ അനു സിതാരയും മികച്ച പ്രകടനം ആണ് കാഴ്ച്ചവെച്ചത്.ടോവിനോയും അനുവും തമ്മിലുള്ള തിരശീലയിലെ രസതന്ത്രവും മനോഹരമായിരുന്നു. അതോടൊപ്പം മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സിദ്ദിഖ്, സലിം കുമാർ, ശ്രീനിവാസൻ, ലാൽ, ശരത് കുമാർ, വിജയ രാഘവൻ, മാലാ പാർവതി, വെട്ടുകിളി പ്രകാശ്, സറീന വഹാബ് എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും ഭംഗിയാക്കി. ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമായി എത്തിയ വിദേശ താരങ്ങളും തങ്ങളുടെ വേഷങ്ങൾ വളരെ മനോഹരമായി അവതരിപ്പിച്ചു.പരിചയ സമ്പന്നനായ മധു അമ്പാട്ട് ഒരുക്കിയ ദൃശ്യങ്ങളും, ബിജിപാൽ ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ മികവ് ഉയർത്തുന്നതിൽ വളരെയധികം സഹായിച്ചു എന്ന് പറയാം.അതുപോലെ പശ്ചാത്തല സംഗീതവും മികച്ചുനിന്നു.

ആൻഡ് ദി ഓസ്കാർ ഗോസ് ടു ഒരു ഗംഭീര സിനിമാനുഭവമാണ്. സാങ്കേതിക മികവും അതോടൊപ്പം മനസ്സിൽ തങ്ങി നിൽക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങളും നമ്മുക്ക് നൽകുന്ന വളരെ പുതുമയാർന്ന ഒരു ചിത്രം.